മലപ്പുറം: മലപ്പുറത്ത് മാറഞ്ചേരിയില്‍ നാലുവയസ്സുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മാറഞ്ചേരി പനമ്പാട്ട് ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. പോക്സോ പ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുത്തു.
പിതാവിനോടൊപ്പം മുടിവെട്ടുന്നതിന് ബ്യൂട്ടിപാര്‍ലറില്‍ എത്തിയ ബാലികയ്ക്കാണ് പീഡനം നേരിടേണ്ടി വന്നത്. കുട്ടിയുടെ മുടിവെട്ടിയ്ക്കൊണ്ടിരിക്കെ സിഗററ്റ് വലിക്കാനായി പിതാവ് പുറത്തേയ്ക്ക് പോയ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്.
പീഡനത്തിനിരയായ കുട്ടി വീട്ടില്‍ വന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കള്‍ ഇക്കര്യം അറിഞ്ഞത്. പെരുമ്പടപ്പ് പോലീസ് പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.