വയനാട്: വയനാട്ടില്‍ ഒരാളെ വന്യജീവി ആക്രമിച്ചു; പുലിയെന്ന് സംശയം. പയ്യമ്പള്ളി സ്വദേശി സുകുവിനെയാണ് ആക്രമിച്ചത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
ഇയാള്‍ക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. രാവിലെ ആറരയോടെയാണ് സംഭവം.
അതേസമയം സുകുവിനെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.