ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിലെ 80 ശതമാനം തീയും പുകയും അണയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രിമാരായ പി.രാജീവ്, എം.ബി രാജേഷ് എന്നിവര്‍ പറഞ്ഞു. പുക അണയ്ക്കലിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ബ്രഹ്മപുരത്ത് എത്തിയതായിരുന്നു ഇരുവരും. ഉടന്‍തന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയും. തീയും പുകയും അണയ്ക്കാന്‍ മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കുകയാണ്. ചില സ്ഥലങ്ങളില്‍ ആറടിയോളം താഴ്ചയില്‍ മാലിന്യത്തില്‍ നിന്ന് തീ പുകയുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് ശ്രമം. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു.
മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പുകയണയ്ക്കുന്ന ഭാഗങ്ങള്‍ . മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
പി.വി ശ്രീനിജിന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സബ് കളക്ടര്‍ പി.വി ഷ്ണുരാജ്, വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്,മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.