കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റിലായി. വൈപ്പിന്‍ സ്വദേശി ജിബിനെ(39)യാണ് എറണാകുളം നോര്‍ത്ത് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത്. വടുതലയിലെ ഒരു ഫ്ലാറ്റില്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.
ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ് ഉണ്ടായിരുന്നത്. തുടക്കത്തില്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. പിന്നീട് കുട്ടികള്‍ പോകാന്‍ മടി കാണിച്ചതോടെ രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അതിക്രമങ്ങളെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.