കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എംപി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍എംപി നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലും ആര്‍എംപി മത്സരിക്കും.
അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പാര്‍ട്ടി നേതാവ് എന്‍ വേണു പറഞ്ഞു. ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആര്‍എംപിക്കു സ്വീകാര്യനായ പൊതുസ്ഥാനാര്‍ഥി വന്നാല്‍ മല്‍സരരംഗത്തുനിന്നു പിന്മാറാന് തയാറാകുമെന്നു പാര്‍ട്ടി നേതാവ് എന്‍.വേണു വ്യക്തമാക്കി.