തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ആലപ്പുഴയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
സംഘടനാപരമായി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. ഉത്തരവാദിത്തങ്ങളെ പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയാം. മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ തിരക്കില്‍ നില്‍ക്കെ ജനവിധി തേടുന്നത് വോട്ടര്‍മാരോടുളള അനീതിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.