കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് തുടര്‍ഭരണം നല്കിയ ജനങ്ങള്‍ അപകടം മനസിലാക്കി. കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷങ്ങള്‍ രാജ്യത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിന് വേണ്ടി ഒരുപാട് വ്യായാമം ചെയ്യേണ്ടി വരും. മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിന്‍ബലത്തിലാണ് കേരളത്തില്‍ ബിജെപി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ശുദ്ധമായ മതേതരത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഉത്തരവാദിത്വമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.