വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് രക്ഷപെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപെട്ടത്. ഇയാള്‍ പോക്സോ കേസിലെ പ്രതിയാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
2021ലാണ് പ്രതി എറണാകുളം ഏലൂരില്‍ നിന്ന് പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് തനിക്ക് ശ്വാസ കോശ സംബന്ധമായ അസുഖമുണ്ടെന്നും ആശുപത്രിയില്‍ ചികിത്സ തേടണമെന്നും പ്രതി അറിയിച്ചത്. ഇന്ന് രാവിലെയാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്.
ഇയാള്‍ക്കൊപ്പം മറ്റ് ചില തടവുകാരെയും ചികിത്സയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നിരുന്നു. ഇതിനിടെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷെഹീന്‍ രക്ഷപെട്ടത്.