തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ താനിനി മത്സരിക്കാനില്ലെന്ന് ടി എന്‍ പ്രതാപന് എം പി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരസ്ഥാനത്ത് നിന്ന മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാനായതതെന്നും പ്രതാപന് പറഞ്ഞു.
തൃശൂരില്‍ പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റായതിനാല് പറയുന്നില്ലെന്നും ടി എന്‍ പ്രതാപന് പറഞ്ഞു. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ നേതൃത്വം തന്നോട് ആരാഞ്ഞാല്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണെന്നും പ്രതാപന് പറഞ്ഞു.