ശബരിമലയിലെ തിരക്കിനെ തുടര്‍ന്ന് നിലയ്ക്കലിലെ പാര്‍ക്കിങ് കേന്ദ്രം നിറഞ്ഞു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്തതോടെ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നിലയ്ക്കലില്‍ നിന്ന് തുലാപ്പള്ളി വരെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണ്.
ശബരിമല സര്‍വീസില്‍ ചരിത്ര നേട്ടമാണ് കെ.എസ്.ആര്.ടി.സിക്ക് ഇത്തവണ ലഭിച്ചു കൊണ്ടിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി നിലയ്ക്കല്‍ ഡിപ്പോയില്‍ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കണ്ടക്ടര്‍ ഇല്ലാത്ത സര്‍വീസുകളാണ് നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്.
ശബരിമലയിലേക്കു ഹെലികോപ്റ്റര്‍ സര്‍വീസോ വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് കോടതിയുടെ ഉത്തരവുണ്ട്. ആരും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്കാന് പാടില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണം. നിലയ്ക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി.