തിരൂരങ്ങാടി: റോഡിന് സൈഡില്‍ ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയതിന് നഗരസഭാ കൗൺസിലർക്ക് മർദനം. തിരൂരങ്ങാടി നഗരസഭ ഏഴാം വാർഡ് കൗൺസിലർ മൊയ്ദീൻ എന്ന ഇമ്പിച്ചിക്കാണ് മർദ്ദനമേറ്റത്. ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ള പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡോരത്ത് നടപ്പാതയിൽ ഉള്ളി ഉണക്കാനിട്ടിരുന്നത്. സംഭവം വഷളായതോടെ പൊലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലറുടെ പരാതിയെ തുടർന്ന് മർദിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്നലെയാണ് സംഭവം. ഇമ്പിച്ചി തന്റെ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉള്ളിക്ക് പുറത്ത് കയറി. ഇതോടെ കടക്കാരനും മറ്റു രണ്ടുപേരും വന്ന് അസഭ്യം പറഞ്ഞ് തന്നെ മർദിക്കുകയായിരുന്ന് കൗൺസിലർ പറഞ്ഞു.