സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് മയക്കുമരുന്ന് കേസുമായി സിനിമ ബന്ധം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.
ഓംപ്രകാശിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിരവധി മദ്യപാർട്ടികൾ നടന്നു. കഴിഞ്ഞ അഞ്ച് മാസമായി ഓം പ്രകാശ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ നാല് ആഡംബര ഹോട്ടലുകളിലാണ് പാർട്ടികൾ സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.