കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക പരമ്ബരയില്‍ പ്രധാനപ്പെട്ടവഴിത്തിരിവ്. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെ ചുറ്റിപ്പറ്റി അന്വേഷണം. കട്ടപ്പനയിലെ ഒരു ജ്യോല്സ്യന് നല്കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണു പരിശോധന.
തകിടു നല്കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്കിയ അപേക്ഷയനുസരിച്ച് വിട്ടുനല്‍കി.
ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്കിയ വെള്ളത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നല്കിയ മൊഴിയിലുണ്ട്. എന്നാല്‍ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല.