വയനാട് പുനർനിർമ്മാണ പദ്ധതിയുടെ നടത്തിപ്പ് പ്രതിപക്ഷ പാർട്ടികളെ ഏൽപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പുനർനിർമ്മാണ പദ്ധതികളിൽ സർക്കാരിന് പൂർണ സഹകരണം പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്തു. പ്രതിപക്ഷ നേതാക്കളുമായി ആലോചിച്ച് വയനാടിൻ്റെ പുനർനിർമാണത്തിന് സർക്കാർ പദ്ധതി തയ്യാറാക്കണം.
മുന്‍കാലങ്ങളില്‍ അങ്ങനെ ചെയ്യാത്തതിനാലാണ് നിരവധി പാളിച്ചകള്‍ ഉണ്ടായത്. 100 വീടുകൾ നിർമിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അതില്‍ അഞ്ചുവീടുകൾ സ്വന്തം നിലക്ക് നിർമിച്ച് നൽകും. പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎല്‍എമാരും സമാന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. ഭൂമി നൽകുന്നുണ്ടോ ഇല്ലയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.