വയനാട്ടിൽ ഭൂചലനമുണ്ടായ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവരെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. കലക്ടർ ഡി.ആർ. ഇന്ന് രാവിലെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം വയനാട് ജില്ലയിൽ പലയിടത്തും ഭൂമിക്കടിയിൽ നിന്ന് ആളുകൾ ശബ്ദവും മുഴക്കവും കേട്ടതായി കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്.എ.ആര്.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്.