ഇടുക്കി: വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്. ഡിവൈഎഫ്ഐ പ്രവര്ത്തകന് എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിൻ്റെ മികവാണെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു.
കേസ് അന്വേഷണത്തില്‍ താൻ തൃപ്തനാണെന്നും പ്രതിക്ക് പരമാവിധി ശിക്ഷ ലഭിക്കണമെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും സ്വന്തം മകനെ പോലെയാണ് പ്രതിയായ അര്‍ജുനെ കണ്ടതെന്നും പിതാവ് പ്രതികരിച്ചു.
അര്ജുന് ഡിവൈഎഫ്ഐയുടെ വലിയ നേതാവെന്നും അല്ല. പൊലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നതെന്നും പിതാവ് പറയുന്നു. കേസില്‍ യൂത്ത് കോണ്‍ഗ്രസും ബിജെപിയും പ്രതിക്ക് സിപിഐഎം സംരക്ഷണം കൊടുക്കുന്നുവെന്ന് ആരോപിച്ചിരുന്നു അതിന് എതിരെയാണ് ഇപ്പോൾ കുട്ടിയുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്.