കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ‘മാര്‍ത്തോമ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്’ എന്ന സ്ഥാപനത്തില്‍ വച്ചാണ് ഈ തൊഴില്‍ റിക്രൂട്ടമെന്റ് നടത്തുന്നത്. 500 ഓളം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനത്തില്‍ രാവിലെ 09.30 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422458 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.