പത്തനംതിട്ട : വിമാനം കയറുമ്ബോള്‍ കൊറോണ ഇല്ലായിരുന്നു..പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രം : സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദത്തിന് … പ്രചരിയ്ക്കുന്ന വാര്‍ത്തകളെ പാടെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം. ‘പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ? അവള്‍ക്ക് ഉമ്മ കൊടുക്കുമോ?
ഇറ്റലിയില്‍ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും ആവശ്യപ്പെട്ടില്ല. കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. എവിടെനിന്നാണു വരുന്നതെന്നു പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിര്‍ദേശിച്ചുമില്ല.