തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് ആവശ്യപ്പെട്ടു.
11 മണി മുതല്‍ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴിലിടങ്ങളിലടക്കം സമയ ക്രമം നിശ്ചയിച്ചത്. എന്നാല്‍ കൊടും ചൂടിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്.
ഉച്ചക്ക് ഒന്നരക്ക് പരീക്ഷ തുടങ്ങും 3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്ഥലങ്ങളിലും സ്കൂള്‍ ബസ് ഉണ്ടാവില്ല. സ്കൂളില്‍ ഫാന്‍ പോലുമില്ല. ക്ലാസ് മുറിയിലാണെങ്കില്‍ കൊടും ചൂട്. ഈ മാനസികാവസ്ഥയില്‍ പരീക്ഷ എഴുതിയാല്‍ അത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നു ബാലാവകാശ കമ്മീഷന് അഭിപ്രായപ്പെട്ടു.