പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ #Posമകളെ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ച അമാനവസംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
രജീഷിനെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ വെളിപ്പടുത്തിയിരുന്നു. വിവരം പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പോസ്റ്റിലുണ്ട്. ഇതോടെ രജീഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവിലാണ് രജീഷ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.