മൂവാറ്റുപുഴ: കോടതി സമുച്ചയത്തിന് സമീപത്തെ ഫ്രിഡ്ജ് റിപ്പയറിംഗ് ഷോപ്പില്‍ അഗ്നിബാധ.വന്‍ സ്ഫോടന ശബ്ദവും കനത്ത പുകയും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സ്ഥാപനം കത്തി ചാമ്പലായി, പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും അഗ്നിക്കിരയായി.സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡായ കാവുംപടി റോഡില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടു.ആര്‍ക്കും അപകടമല്ലെങ്കിലും ഷോപ്പിലെ സാധന സാമഗ്രികള്‍ കത്തിനശിച്ചു.
സംഭവത്തിന്റെ പ്രകമ്പനം നഗരത്തിന്റ 300 മീറ്ററോളം ദൂരത്തില്‍ ഉണ്ടായി. മൂവാറ്റുപുഴ പോലീസും നാട്ടുക്കാരു ചേര്‍ന്നാണ് തീ അണച്ചത്.
വാഴപ്പിള്ളി സ്വദേശി നടുകുടി ജോസിന്റെ ഉടമസ്ഥയിലുള്ള കടയ്ക്കാണ് തീപ്പിടിച്ചത്. 4 ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കരുതുന്നു.ഫ്രിഡ്ജിലെ കംമ്പര്സ്സര് പൊട്ടിയതാണ് കാരണം.