തിരുവനന്തപുരO : സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട അക്രമ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിലെത്തിച്ചു. തിരുവനന്തപുരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. ആടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാവിലെ പത്തോടെ രാഹുലിനെ കൻറോൺമെൻറ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽനിന്ന് വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാൽ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താൻ സഹകരിച്ചുവെന്നും രാഹുൽ പലതവണ പറഞ്ഞിട്ടും എസ്ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. എസ്ഐയും രാഹുലും തമ്മിൽ വാക്കേറ്റമുണ്ടായി.രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കേസിലെ ഒന്നാം പ്രതിയായ തന്നെ അറസ്റ്റ് ചെയ്യൂവെന്നും സതീശൻ പറഞ്ഞു.