പത്തനംതിട്ട കോന്നിയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന് ജീവനൊടുക്കി. പത്തലുകുത്തി സ്വദേശി സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്. മരിച്ച സോണി വിഷാദ രോഗത്തിന് ചികില്സയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ റയാനെ ദത്തെടുക്കുകയായിരുന്നു. സോണി വര്‍ഷങ്ങളോളം വിദേശത്തായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.