തിരുവനന്തപുരം: പാറപ്പൊടി ഉൾപ്പടെയ കെട്ടിട നിർമ്മാണ സാമഗ്രികള്‍ വിൽക്കുന്ന സ്ഥാപനം മലയിൻകീഴ് ജനജീവിതത്തെ ബാധിക്കുന്നതായി പരാതി. പൊടിയും ശബ്ദ മലിനീകരണവും കാരണം പൊറുതി മുട്ടിയ പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പാപ്പനംകോട്- മലയിൻകീഴ് റോഡിൽ വിളവൂർക്കൽ നാലാംകല്ല് ജംക്ഷനിൽ ആണ് ക്വാറിക്ക് സമാനമായ രീതിയിൽ കെട്ടിട നിർമ്മാണത്തിനും മറ്റു ആവശ്യങ്ങളും ഉള്ള പാറ പൊടി ചല്ലി ഉൾപ്പെടെ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത്. പരാതികൾ പറഞ്ഞു മടുത്തത്തോടെ സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി.