വയനാട്: തലപ്പുഴയ്ക്ക് സമീപം പൊലീസും മാവോയിസ്റ്റ് സംഘവും തമ്മിലുണ്ടായ ഏട്ടുമുട്ടലിൽ രണ്ട് പേർ പിടിയിലായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപെട്ടു. ചന്ദ്രുവും ഉണ്ണിമായയുമാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. തലപ്പുഴ പേരിയ ചപ്പാരത്ത് കോളനിയിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് സായുധസംഘം തണ്ടർബോൾട്ട് വളയുകയായിരുന്നു. തുടർന്ന് നടന്ന വെടിവെയ്പ്പ് അര മണിക്കുറോളം നീണ്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായും സംശയമുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തണ്ടർേബോൾട്ട് ഊർജ്ജിതമാക്കി. മൂന്ന് വനിതകളും ഒരു പുരുഷനുമാണ് ചപ്പാരത്ത് കോളനിയിലെത്തിയ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം വയനാട് തലപ്പുഴയിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കബനീദളത്തിലെ അംഗങ്ങളായ സി പി മൊയ്തീന്, മനോജ്, സന്തോഷ്, വിമല്‍കുമാര്‍, സോമന് എന്നിവരാണ് സ്ഥിരമായി ഈ മേഖലയില്‍ എത്തുന്നത്. സെപ്റ്റംബര്‍ 28ന് കമ്പമലയിലെ കെഎഫ്ടിസി ഓഫീസ് അടിച്ചു തകര്‍ത്തതും മൂന്ന് തവണ ജനവാസ മേഖലയില്‍ എത്തിയതും ഒരേ മാവോയിസ്റ്റ് സംഘം തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ ഇടങ്ങളില്‍ എല്ലാം തന്നെ അഞ്ച് പേര് അടങ്ങുന്ന ഈ സംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസം മക്കിമലയിലെ ജംഗിള്‍ വ്യൂ റിസോര്‍ട്ടില്‍ കബനീദളത്തിലെ അംഗങ്ങളടങ്ങുന്ന ഈ സംഘം വീണ്ടുമെത്തിയിരുന്നു. പിന്നാലെ ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്സാപ്പിലൂടെ പത്രക്കുറിപ്പ് അയക്കുകയും ചെയ്തിരുന്നു. രണ്ട് പ്രധാന നേതാക്കളുടെ അറസ്റ്റോടെ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പൊലീസ് പറയുന്നു.
ഒരേ മേഖലയില്‍ തന്നെ മാവോയിസ്റ്റുകള്‍ എത്തുന്നത് ഏറ്റുമുട്ടലിലേക്ക് നയിക്കാന്‍ ആണെന്നാണ് പൊലീസ് കരുതുന്നത്. തണ്ടര്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലും ഹെലികോപ്റ്ററിലുമെല്ലാം പൊലീസ് ശക്തമായ തിരച്ചില്‍ നടത്തുന്ന സമയമാണ് തുടര്‍ച്ചയായി മാവോയിസ്റ്റ് സംഘം ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
നേരത്തെ വയനാട് കമ്പമലയ്ക്ക് അടുത്ത് തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടിൽ മാവോയിസ്റ്റുകളെത്തിയിരുന്നു. സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയതെന്നും വീട്ടുടമസ്ഥൻ വെളിപ്പെടുത്തിയിരുന്നു. നാല് നാടന്‍ തോക്കുകളും രണ്ട് യന്ത്രത്തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.
തലപ്പുഴയിലെത്തിയ ആറംഗ മാവോയിസ്റ്റ് സംഘം കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് മടങ്ങിയത്. യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും, മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ജീവനക്കാരുമായി അല്‍പ്പനേരം സംസാരിച്ച ശേഷമാണ് ഇവർ ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്.
ഓഫീസില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂരകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി പരിശോധന നടത്തിയിരുന്നു.