കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ മൊഴി പുറത്ത്. കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണ്.
രണ്ട് കൊലപതകങ്ങളെക്കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാകുന്നു. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ അറിയാമായിരുന്നു.
അതേസമയം, കേസില്‍ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധിക്കും. റോജയെ വിളിച്ചുവരുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും തീരുമാനമായി.
കൂടാതെ, സിലിയുടെ ബന്ധുക്കള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. മൊഴിയെടുക്കാന്‍ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.