സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറിയിച്ചു. 12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ മത്സരിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ ഡെപ്യുട്ടി സ്പീക്കര്‍ പ്രഖ്യാപിക്കും.
Home Election സ്പീക്കര്‍ തെരഞ്ഞെടുപ്പ്: 12-ന് രാവിലെ പത്തിന്; അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി