വിഴിഞ്ഞത്ത് കൂടുതൽ കപ്പലുകളെത്തും. വിഴിഞ്ഞം തുറമുഖത്ത് ആദ്യ മതർഷിപ്പിന് പിന്നാലെ കൂടുതൽ കപ്പലുകളെത്തും. രണ്ടു കപ്പലുകളാണ് കൂടുതലായി എത്തുക. കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോൾ വികസന കുതിപ്പ് മുതലെടുക്കാൻ വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാൽ തുറമുഖ നിര്‍മ്മാണം തുടങ്ങി പതിറ്റാണ്ടാകാറായിട്ടും മികച്ച റോഡ് കണക്റ്റിവിറ്റി പൂര്‍ത്തിയാക്കാൻ പോലും സര്‍ക്കാരിന് ആയിട്ടില്ല.
അതേസമയം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ –സാൻ ഫെർണാണ്ടോ– 10ന് രാത്രി വൈകി വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിടും.11ന് തുറമുഖ ബെർത്തിൽ അടുക്കുന്ന കപ്പലിൽ നിന്നു ചരക്കിറക്കൽ ജോലി അന്നു തന്നെ തുടങ്ങും.ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടത്തെ തന്നെ വിഴിഞ്ഞം തുറമുഖം മാറ്റിമറിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. രാജ്യത്തെ ആദ്യത്തെ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ, ഇനി ദക്ഷിണേന്ത്യയിലെ ചരക്ക് നീക്കങ്ങളുടെ നിയന്ത്രണം തന്നെ കേരളാ തീരത്തേക്ക് എത്തുകയാണ്.