രണ്ടുമാസം കൂടുമ്പോൾ പരമാവധി 400 രൂപ മാത്രം വൈദ്യുതി ബിൽ അടച്ചിരുന്ന വട്ടപ്പതാൽ സ്വദേശി അന്നമ്മ കഴിഞ്ഞ മാസത്തെ ബിൽ കണ്ട് ഞെട്ടി. ഒറ്റമുറി വീട്ടിൽ കെഎസ്ഇബി എത്തിച്ചത് 49,710 രൂപയുടെ വമ്പൻ ബിൽ.വീട്ടിൽ മൂന്ന് ബൾബും വല്ലപ്പോഴും പ്രവർത്തിപ്പിക്കുന്ന ടീവിയും ഫ്രിഡ്ജും മാത്രം ആണുള്ളത്. ഇത്രയും വൻതുക ബില്ല് വന്നപ്പോൾ കെഎസ്ഇബിയിൽ പരാതി നൽകി.
കുറച്ചുനാൾ മുൻപ് ഇടിമിന്നലിൽ വീട്ടിലെ മീറ്റർ കേടായിരുന്നു. പരാതിപ്പെട്ടതിനെത്തുടർന്നു മീറ്റർ മാറ്റിവച്ചു. തുടർന്നാണ് അരലക്ഷം രൂപയോളം വരുന്ന ബിൽ ലഭിച്ചത്. എഴുപത്തിനാലുകാരിയായ അന്നമ്മ കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. ബിൽ കുടിശ്ശിക വന്നതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു. 15 ദിവസമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്. കറണ്ട് ഇല്ലാത്തതിനാൽ വൈകിട്ട് ആറു മണിക്ക് കിടന്നു ഉറങ്ങും