അന്തരിച്ച മുതിർന്ന നേതാവ് കെ.ആര് ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി പാവപ്പെട്ട പെൺകുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ എ. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നും. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു പി.സി വിഷ്ണുനാഥ്. സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ആയിട്ട് നടക്കുന്ന ക്ലാസുകൾ ഇനിയും എല്ലാ കുട്ടികൾക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം, പഠനോപകരണങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വിഷമിക്കുന്നത്.
കെ.ആര് ഗൗരിയമ്മയുടെ പേരില്‍ ഈ സംസ്ഥാനത്തെ പഠനസൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്ടോപ്പും ഫോണും നല്കുന്ന ഒരു പദ്ധതി സ്മാരകമായി പ്രഖ്യാപിക്കാന്‍ പറ്റുമോ എന്നും വാക്സിന് കേന്ദ്രസര്‍ക്കാര്‍ നല്കുമെന്നു അറിയിച്ചതുകൊണ്ട് അതിനായി മാറ്റിവെച്ചിട്ടുള്ള ആയിരം കോടി അവിടെയുണ്ടെന്നും അത് ഉപയോഗിക്കണമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.