എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണ്. രാജ്യത്തെ ഭൂരിഭാഗം മധ്യവര്‍ഗ്ഗത്തിന്റെയും യാത്രാ മാര്‍ഗമാണ് എയര്‍ ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയാണ്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
80 ലധികം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് റദ്ദാക്കിയത്. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധി എടുക്കുകയായിരുന്നു. കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. 200ലധികം ക്യാബിന് ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.