കെ.സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനായി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിയെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ട ശേഷമാണ് സുധാകരൻ അധികാരം ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ നല്‍കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കെ സുധാകരന് നേരത്തെ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരിച്ചുവരാമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷകൂടാതെ എംഎം ഹസൻ ആക്ടിങ് പ്രസിഡന്റ് ആയിരിക്കെ എടുത്ത നടപടികളിൽ സുധാകരൻ അതൃപ്തി പരസ്യമാക്കി. അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത ഹസന്റെ നടപടി കൂടിയാലോചനകളില്ലാതെയെന്ന് സുധാകരൻ വിമർശിച്ചു.