തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. വികസന രംഗത്ത് ഒന്നും നേടാന്‍ സാധിക്കാതെ ശരിയായ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്താന്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന ആരോപണത്തിന് വിശദീകരണം നല്കാന് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ആസൂത്രിതമായി വിവാദമുണ്ടാക്കുകയാണ്. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.