മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനുിം സര്‍ക്കാര്‍ സഹായം. വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന് ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യ#ക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം:
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മറ്റ് ആളുകള്‍ക്കിടയില്‍ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു?. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു. ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആര്. ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്ലീം ലീഗ് ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത സമിതിയില്‍ ഈഴവര്‍ ഉണ്ടെങ്കില്‍ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് ഒരു കോളജ് പോലുമല്ല. എന്നാല്‍, 17 കോളജുകളാണ് മുസ്ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്.എന്‍.ഡി.പിയുടെ ഒരു അണ് എയ്ഡഡ് കോളജ് എയ്ഡഡാക്കാന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിട്ടും അത് ചെയ്ത് തരാന്‍ യു.ഡി.എഫ് ഭരണകാലത്ത് തയാറായില്ല. തുടര്‍ന്നാണ് ലീഗുമായി വേര്‍പിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസംഗത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. നിരവധി സംഘടനകള്‍ വെള്ളാപ്പള്ളിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെ വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് താന്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. തന്നെ വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.