തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. 16 പേര് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലം. വയനാട്ടില്‍ 20 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആലത്തൂരിലാണ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കുറവ്. ആറ് സ്ഥാനാര്‍ഥികളാണ് ആലത്തൂരില്‍ മത്സരിക്കുന്നത്. മണ്ഡലം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം, പത്രിക പിന്‍വലിച്ചവര്‍ എന്ന ക്രമത്തില്‍:
*കാസര്‍ഗോട്: ഒന്‍പത്-രണ്ട്
*കണ്ണൂര്‍: 13-ഒന്ന്
*വയനാട്: 20-രണ്ട്
*വടകര: 12-ഒന്ന്
*കോഴിക്കോട്: 14-ഒന്ന്
*പൊന്നാനി: 12-രണ്ട്
*മലപ്പുറം: എട്ട്
*പാലക്കാട്: ഒമ്ബത്-ഒന്ന്
*ആലത്തൂര്‍: ആറ്-ഒന്ന്
*തൃശൂര്‍: എട്ട്-ഒന്ന്
*ചാലക്കുടി: 13
*എറണാകുളം: 13-ഒന്ന്
*ഇടുക്കി: എട്ട്
*കോട്ടയം: ഏഴ്
*ആലപ്പുഴ: 12
*മാവേലിക്കര: 10
*പത്തനംതിട്ട: എട്ട്
*കൊല്ലം: ഒമ്ബത്-ഒന്ന്
*ആറ്റിങ്ങല്‍: 19-രണ്ട്
*തിരുവനന്തപുരം: 17