തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന് ഷെഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു. ഖാസിമിയേയും സഹായി ഫാസിലിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തമിഴ്നാട്ടിൽ നിന്നും പിടികൂടപ്പെട്ട ഷെഫീഖ് അൽ ഖാസിമി പൊലീസിനൊപ്പം കേരളത്തിലേക്കുള്ള യാത്രയിൽ തന്നെ തന്റെ കുറ്റം ഏറ്റുപറഞ്ഞിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. വീട്ടിലേക്ക് കൊണ്ട് വിടാമെന്ന് പറഞ്ഞാണ് കുട്ടിയെ കാറിൽ കയറ്റിയത്.
പീഡനവിവരം പുറത്ത് പറയരുതെന്ന് കുട്ടിയിൽ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നതായി ഖാസിമി പൊലീസിനോട് പറഞ്ഞു. 15 ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഖാസിമിക്ക് വിനയായത് അടുത്ത ബന്ധു നൗഷാദിന്റ മൊഴിയാണ്. ഖാസിമിയുടെ സഹായി ഫാസിലിന്റെ മൊബൈൽ നമ്പറും ഖാസിമി സഞ്ചരിക്കുന്ന വാഹനവും നൗഷാദ് പൊലീസിനോട് വെളിപ്പെടുത്തി.