പാലക്കാട്: കഞ്ചിക്കോട്ട് ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് കമ്പനിയിലാണ് മൂന്നുദിവസമായി സംഭവം നടന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 10 തൊഴിലാളികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഇതേ പ്രശ്നം മൂലം രണ്ടുപേരെയും ഇന്ന് എട്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കമ്പനി അധികൃതര്‍ നല്കുന്ന വിശദീകരണം അനുസരിച്ച് ഇത് രണ്ടു യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. സ്റ്റിച്ചിംഗ് യൂണിറ്റും ഡൈയിംഗ് യൂണിറ്റുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഡൈയിംഗ് യൂണിറ്റില്‍ നിന്ന് ഒഴിവാക്കിയ മലിനജലത്തില്‍ നിന്നുയര്‍ന്ന വാതകമാണ് ദേഹാസ്വാസ്ഥ്യത്തിനിടയാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.