കോഴിക്കോട്: എന്‍.ഐ.ടിക്ക് മുന്പില് പ്രതിഷേധ ബാനറുയര്‍ത്തി എസ്.എഫ്.ഐ. ‘ഗോഡ്സെയാണ് ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കഴിഞ്ഞദിവസം എന്‍.ഐ.ടിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് ബാനറുയര്‍ത്തിയത്.
മറ്റു വിദ്യാര്‍ഥി, യുവജന സംഘടനകളും പ്രതിഷേധത്തിലാണ്. കലാപാഹ്വാനത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴിയെടുക്കലിന് ഹാജരാവാന്‍ ഷൈജ ആണ്ടവന് കുന്നമംഗലം പൊലീസ് ഇന്നോ നാളെയോ നോട്ടീസ് നല്‍കും. അധ്യാപിക നിലവില്‍ അവധിയിലാണ്.