കൊച്ചി: ചൈനയിലെ കുമിങിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. നേരത്തെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക സുരക്ഷയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് അടുത്ത 28 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരോട് ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്.