പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന് നിവിന്‍ പോളിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിൽ നിവിൻ പോളിയുടെ മൊഴിയെടുക്കുക. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതി അന്വേഷിക്കുക.
നിവിൻ തന്നെ വിദേശത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിക്കാരി പറഞ്ഞ ദിവസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചില തെളിവുകൾ നിവിൻ പോളി ഹാജരാക്കി. അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോര്‍ട്ടിന്റെ കോപ്പിയും നിവിന്‍ കൈമാറി.
പരാതിക്കാരി പീഡനം ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും വിനിത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ചില തെളിവുകളും നിവിന്‍ കൈമാറിയിട്ടുണ്ട്. അന്നേ ദിവസം നിവിന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് സിനിമയുടെ സംവിധായകന് വിനീത് ശ്രീനിവാസനും നടി പാര്‍വതിയും സ്ഥിരീകരിച്ചിരുന്നു. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.