കോഴിക്കോട് : പി.വി.അന്‍വര്‍ എംഎല്‍എയുടെ 15 ഏക്കര്‍ ഭൂമി കണ്ടുകെട്ടാമെന്ന് ലാന്‍ഡ് ബോര്‍ഡ്. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ നിയമവിരുദ്ധമായി രേഖ നിര്‍മിച്ചെന്ന് കണ്ടെത്തി. ഭൂഉടമ്പടി രേഖ വാങ്ങേണ്ടത് പങ്കാളികളില്‍ ഒരാളുടെ പേരിലാണ്. എന്നാല്‍ സ്റ്റാംപ് പേപ്പര്‍ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലെന്നും കണ്ടെത്തി. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്.
ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കക്ഷികള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ ഏഴു ദിവസം അനുവദിച്ചിട്ടുണ്ട്.
പി.വി. അന്‍വറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികള്‍ ഹൈക്കോടതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്. അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോര്‍ഡിനു കൂടുതല്‍ തെളിവുകള്‍ കൈമാറി. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കര്‍ അധികമുള്ളതായി കണ്ടെത്തിയത്. പി.വി. അന്‍വര്‍, ഒന്നാംഭാര്യ ഷീജ അന്‍വര്‍, രണ്ടാം ഭാര്യ അഫ്സത്ത് അന്‍വര്‍ ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് .