മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരും. രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തിരച്ചിൽ തുടരാൻ അന്തിമ തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ക്യാമ്പിൽ കഴിയുന്നവർക്ക് താമസിയാതെ വാടക വീട് കണ്ടെത്തും. സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. സംസ്ഥാന മന്ത്രിസഭായോഗം രാവിലെ ഒന്പതരക്ക് ഓണ്‍ലൈനായാണ് ചേര്‍ന്നത്.
ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു