നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. തൻ്റെ സ്യൂട്ട്കേസിൽ ബോംബുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. തമാശ പറഞ്ഞതാണെന്നും പ്രശാന്ത് വിശദീകരിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം രണ്ട് മണിക്കൂർ വൈകി.
ബാഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടില്ലെന്നും അതിനാൽ ബോംബാണെന്ന് പറഞ്ഞതായും പ്രശാന്ത് പറഞ്ഞു. തൻ്റെ ബാഗിൽ ബോംബുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞതിനെ തുടർന്നാണ് സുരക്ഷാ ഭീഷണിയെന്ന നിലയിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് ഈ സംഭവം. പുലർച്ചെ 2:10 ന് പുറപ്പെടേണ്ട ഈ വിമാനം 4:30 ന് പുറപ്പെട്ടു. തായ് എയർലൈൻസിൽ തായ്ലാൻറിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. മൂന്ന് മാസത്തിനിടയിൽ വ്യാജ ബോംബ് ഭീഷണിയിൽ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് അറസ്റ്റിലായത്.