നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ പ്രസ്താവനയില്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ പ്രാക്ടീസ് കണ്ടെത്താനാണ് പരിശോധന.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്.മാനദണ്ഡം ലംഘിച്ചാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. കൊമേഴ്സ്യല്‍ കെട്ടിടത്തിലാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നത്.സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് നടപടിയിൽ ഡോക്ടർമാരുടെ വീടിനുള്ളിൽ കയറിയുള്ള പരിശോധനയും ഫോണിലെ ഡാറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ വാർത്തകൾ വരുന്നതും മറ്റും പൊതുജനമധ്യേ സർക്കാർ ഡോക്ടർമാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കാൻ വഴി തെളിക്കുന്നതാണ്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറുടെ വീട്ടിലും പരിശോധന നടന്നു. സ്വകാര്യ പ്രാക്ടീസ് നടത്തുന്നയിടങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ നിരവധി രോഗികള്‍ എത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.