ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്ശനംആരും ഒരു പ്രളയം വീണ്ടും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരല്ല’’- കൂറിലോസിന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം കേരളത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചിരുന്നു.ജനങ്ങള്‍ നല്കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരുമെന്ന് മാർ കൂറിലോട് ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നു.