ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ എൽഡിഎഫിലെ വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി.അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേരാണ് സൈബർക്രൈം പൊലീസിൽ പരാതി നൽകിയത്. എൽഡിഎഫിലെ ഒരു പാർട്ടിയുടെ ലോക്കൽ സെക്രട്ടറി, മേഖലയിലെ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐയുടെ ജില്ലാ ഭാരവാഹികൾ എന്നിവരെല്ലാം ഡിവൈഎഫ്ഐ നേതാവിന്റെ മോർഫിങ് കെണിയിൽപെട്ടുവെന്നാണ് ആരോപണം.
സി പി ഐ എം നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അൻവർഷായെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കുകയും പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.പ്രദേശത്തെ സർവീസ് സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരൻ കൂടിയായ പ്രധാന പ്രതി, സംഭവം പുറത്തായതോടെ ഒളിവിൽ പോയി. കൂട്ടുപ്രതികളെന്നു സംശയിക്കുന്ന ഡിവൈഎഫ്ഐയുടെ 2 പ്രധാന നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നതായും ആരോപണമുണ്ട്.