കൊച്ചി: ടൂറിസ്റ്റ് ബസ്സുകൾക്കെതിരായ പരിശോധനയില്‍ മോട്ടോർ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി. ടൂറിസ്റ്റ് ബസ് ഉടമകളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബസ്സുകളെ അനാവശ്യമായി തടഞ്ഞ് നിർത്തി ട്രിപ്പ് മുടക്കുന്നുവെന്നും അകാരണമായി ഫൈൻ അടപ്പിക്കുകയാണെന്നും ഹർജിയിൽ ഉടമകൾ ആരോപിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ആർടിഒമാരെയും എതിർകക്ഷിയാക്കിയാണ് ഹർജി. ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാറിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും.
സംസ്ഥാനത്തെ മുഴുവൻ ആർടിഒമാര്‍ക്കെതിരെ ഹര്‍ജിയുമായി ടൂറിസ്റ്റ് ബസ് ഉടമകള്‍
by വൈ.അന്‍സാരി
by വൈ.അന്‍സാരി