ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്നെ അനാവശ്യമായി വേട്ടയാടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവാദത്തില്‍ ആരുടെയും പക്ഷം പിടിക്കാതിരുന്നിട്ടും താന്‍ പല വ്യക്തികളാലും അകാരണമായി വേട്ടയാടപ്പെട്ടു. സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് ശബരിമല പ്രശ്നത്തില്‍ സമരമുഖത്ത് ഇറങ്ങരുതെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമരത്തിനിറങ്ങിയ ബിജെപിയുടെ പ്രമുഖ നേതാവ് കെ സുരേന്ദ്രന് ദിവസങ്ങളോളമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. സ്വന്തം സമുദായത്തില്‍ പെട്ടവര്‍ക്ക് സമാനമായ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പക്ഷെ തന്റെ നിലപാട് പലരും തെറ്റിദ്ധരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തെ അംഗീകരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു