കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡിക്ക് മുന്നില്‍ ഹാജരായി. ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും നടത്തിയ ചാറ്റുകളെക്കുറിച്ചും ഇഡി വിശദമായി ചോദ്യം ചെയ്തേക്കും.
ഫെബ്രുവരി 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞു രവീന്ദ്രന് ഒഴിഞ്ഞ് മാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നിയമസഭാ സമ്മേളനമായതിനാല്‍ 27ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സി എം രവീന്ദ്രന് ഇഡിയെ അറിയിച്ചിരുന്നത്.