വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങിയെന്ന് സംശയം. സുരഭി കവലയില്‍ ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. ആടിനെ ആക്രമിച്ചത് കടുവ തന്നെയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച ശേഷം ഇക്കാര്യം സ്ഥിരീകരിക്കും.
കഴിഞ്ഞയാഴ്ചയും പ്രദേശത്തെ ഒരു പശുക്കിടാവിനെ കടുവ കൊന്നിരുന്നു. ഒരു മാസത്തിനിടെ അഞ്ചില്‍പരം വളര്‍ത്തുമൃഗങ്ങളാണ് മേഖലയില്‍ കടുവയുടെ ആക്രമണത്തിന് ഇരയായത്.
കര്‍ണാടക വനമേഖലയില്‍ നിന്ന് പുഴ കടന്ന് എത്തുന്ന കടുവയാണ് പ്രദേശത്ത് ആശങ്ക ഉണ്ടാകുന്നതെന്നാണ് സൂചന. വനംവകുപ്പ് കൂട് സ്ഥാപിച്ച് കാത്തിരുന്നിട്ടും കടുവ ഇതുവരെ കെണിയില്‍ കുടുങ്ങിയിട്ടില്ല.